Skip to content

5G Technology Explained – Will it change the world in 2020?

What is 5G technology? Will it change the world in 2020? What are the challenges for 5G technology? Check out below for a quick explanation of 5G technology and what you can expect from 5G in 2020 and beyond.

What is 5G technology?

5G is the fifth generation of wireless technology. 5G is a software defined network. It might not replace the cables entirely, however, it could replace the need for cables by largely operating in the Cloud instead. One of the biggest expected improvement is that it will have 100% more capacity than 4G!

100x faster Internet speed

The internet speed is going to be blazing fast. Take for example, in order to download a 2 hour movie, 3G technology takes about 26 hours whereas 4G technology takes about 6 minutes. Now, can you guess the time it would take on a 5G network? The 2 hour film will be downloaded in just about 3.5 seconds! Again, it is not 35 seconds, it is just 3 and a half seconds.

5G’s higher bandwidth is able to handle 1 GB or more of data per second compared to 200 MB per second for 4G. This is mind blowing. Watching YouTube videos, web surfing, downloading apps are all going to be a breeze with 5G.

Quicker Response time with 5G

4G’s response time to smart applications is around 50 milliseconds, whereas for 5G, it will be just 1 millisecond! That is 400 times faster than you blinking your eyes. That is pretty impressive. The user experience of smartphones is going to improve tremendously. Reduction in time delay is critical for many smart applications and appliances and this is going to revolutionize the smart appliance industry.

5G Benefits

Some of the beneficiaries of 5G are self driving cars that rely on continuous stream of data. The quicker the information is delivered, the better and safer they can run. Having a quick response time will greatly enhance the safety of the self driving cars of the future. The self driving cars are going to be smarter and safer with 5G.

Another area which would benefit from 5G technology is the Internet of Things. Doctors would be able to perform remote surgeries over the internet more effectively. The doctor might be in India and the patient might be in US undergoing the surgery. Since the latency is going to be drastically less, these surgeries are going to be much easier than now over the internet. The area of robotics is also going to see lot of huge changes due to 5G technology.

When is 5G coming?

So that is all great, but when is 5G going to come to main stream masses? The year that everyone is talking about is 2020. The time is now! It is going to be the year of 5G per the communication experts.

5G technology is also going to enable the feature of network slicing. You could have a personalized web surfing experience. It is like having a private WiFi in Cloud.

5G phones

Motorola Motoz4
5G phone example – Motorola Moto Z4 (Source: Motorola.com)

If you thought you can convert your current 4G phones to 5G using a software update, then think again. You will need a new 5G device for getting 5G on your phone. So that means buying a new 5G phone.

5G phones are expected to have larger batteries. In order to support the high performance application and download speeds, 5G phones need to have larger batteries to stay ON for long period. The heat on the phones due to operating with high frequency is going to be a lot more.

5G Challenges

There are many challenges for 5G. One of the biggest one is the cost hurdle. The infrastructure cost for implementing a 5G network is very high. This is because 5G is made of millimeter waves. They have higher frequency, but lesser range. Biggest problem is the range. The presence of trees, rain etc. all can hamper the 5G network. So, the wireless companies would have to build a lot more infrastructure for the waves to be transmitted over longer distances. If 5G in its current form has to be become available everywhere, many high frequency nodes and towers need to be built.

Since 5G waves are like microwaves, few 5G researchers claim that the radiation that the new network generates could damage DNA and lead to cancers, premature aging; disrupt cell metabolism; and potentially lead to other diseases through the generation of stress proteins. So there are a lot of health related risks that are still unknown.

Conclusion

All in all, 2020 is going to be an intriguing phase for 5G and the future of telecommunication. 5G is going to revolutionize the internet browsing experience. 5G will help the smart appliance to be smarter and more responsive. Smart cars will be safer with low latency in data transmission. Practical applications of Internet of things will be more widespread. Is 5G the future of wireless communications? Only time will tell.

Malayalam version

5G

എന്താണ് 5 ജി? 2020 ൽ ഇത് ലോകത്തെ മാറ്റിമറിക്കുമോ? 

5 ജി സാങ്കേതികവിദ്യയുടെ വെല്ലുവിളികൾ എന്തൊക്കെയാണ്? 

2020 ഉം  അതിനു ശേഷവുമുള്ള വർഷങ്ങളിലും 5 ജിയിൽ നിന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?  5g എന്താണെന്ന് വളരെ ലളിതമായ രീതിയിൽ അറിയാൻ ഈ ലേഖനം വായിക്കൂ.

എന്താണ് 5 ജി സാങ്കേതികവിദ്യ?

വയർലെസ് സാങ്കേതികവിദ്യയുടെ അഞ്ചാം തലമുറയാണ് 5 ജി.

5 ജി ഒരു സോഫ്റ്റ്‌വെയർ നിർവചിക്കപ്പെട്ട നെറ്റ്‌വർക്കാണ്.

 ഇത് കേബിളുകളെ പൂർണ്ണമായും മാറ്റിസ്ഥാപിച്ചേക്കില്ല, എന്നിരുന്നാലും, പകരം ക്ലൗഡിൽ പ്രവർത്തിക്കുന്നതിലൂടെ കേബിളുകളുടെ ആവശ്യകതയെ ഇത് ഇല്ലാതാക്കും.  4 ജി യേക്കാൾ 100 ശതമാനത്തിലേക്കാളും കൂടുതൽ ശേഷി ഉണ്ടായിരിക്കുമെന്നതാണ് 5G യുടെ ഒരു വലിയ സവിശേഷത.

100 മടങ്ങ് ഇന്റർനെറ്റ് വേഗത

ഇന്റർനെറ്റ് വേഗത ഇടിമിന്നൽ പോലെ വേഗത്തിൽ ആയിരിക്കും 5g വരുമ്പോൾ ! ഉദാഹരണത്തിന്, 2 മണിക്കൂറുള്ള  മൂവി ഡൗൺലോഡ് ചെയ്യുന്നതിന് 3 ജി സാങ്കേതികവിദ്യ 26 മണിക്കൂർ എടുക്കുമ്പോൾ, 4 ജി ക്കു 6 മിനിറ്റാണ് എടുക്കുന്നത്. എന്നാൽ 5 ജി നെറ്റ്‌വർക്കിൽ ഇതിനു എത്ര സമയമെടുക്കുമെന്ന് നിങ്ങൾക്ക് ഒന്ന് ഊഹിക്കാമോ?  2 മണിക്കൂർ ദൈർഘ്യമുള്ള സിനിമ വെറും 3.5 സെക്കൻഡിനുള്ളിൽ ഡൗൺലോഡുചെയ്യും! ഒന്ന് ആവർത്തിക്കട്ടെ, ഇത് 35 സെക്കൻഡ് അല്ല, ഇത് വെറും മൂന്നര സെക്കൻഡ് ആയിരിക്കും !

5 ജി യുടെ ഉയർന്ന ബാൻഡ്‌വിഡ്ത്ത് – 4 ജിക്ക് സെക്കൻഡിൽ 200 എം‌ബിയെ അപേക്ഷിച്ച് സെക്കൻഡിൽ 1 ജിബിയോ അതിൽ കൂടുതലോ ഡാറ്റ കൈകാര്യം ചെയ്യാൻ കഴിയും. യുട്യൂബ് വീഡിയോകൾ കാണൽ, വെബ്‌ സർഫിങ് , അപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യൽ എന്നിവയെല്ലാം 5 ജിയിൽ ഒരു സുന്ദര അനുഭവം തന്നെ ആയിരിക്കും.

5ജി യുടെ പ്രതികരണ വേഗത 

സ്മാർട്ട് ആപ്ലിക്കേഷനുകളിലേക്കുള്ള 4 ജി യുടെ പ്രതികരണ സമയം 50 മില്ലിസെക്കൻഡാണ്, ഇതേ സമയം 5 ജിക്ക് വെറും 1 മില്ലിസെക്കൻഡ് മാത്രമായിരിക്കും! നിങ്ങളുടെ കണ്ണുകൾ മിന്നുന്നതിനേക്കാൾ 400 മടങ്ങ് വേഗതയാണിത്. അത് വളരെ ശ്രദ്ധേയമാണ്. സ്മാർട്ട്‌ഫോണുകളുടെ ഉപയോഗിക്കുന്ന അനുഭവം വളരെയധികം മെച്ചപ്പെടും. Response time കുറയ്ക്കുന്നത് പല സ്മാർട്ട് ആപ്ലിക്കേഷനുകൾക്കും വീട്ടുപകരണങ്ങൾക്കും നിർണ്ണായകമാണ്, ഇത് സ്മാർട്ട് അപ്ലയൻസ് വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കും.

5G യുടെ നേട്ടങ്ങൾ

5 ജി യുടെ ഗുണഭോക്താക്കളിൽ ചിലർ സ്വയം ഓടിക്കുന്ന കാറുകളാണ്. തുടർച്ചയായ ഡാറ്റയെ ആശ്രയിക്കുന്ന self driving കാറുകൾ ഡാറ്റ വേഗത്തിൽ‌ കൈമാറുന്നതിലൂടെ മികച്ചതും കൂടുതൽ സുരക്ഷിതവുമാകുന്നു. വേഗത്തിലുള്ള പ്രതികരണ ശേഷി ലഭിക്കുന്നതിലൂടെ ഭാവിയിലെ സ്വയം ഡ്രൈവിംഗ് കാറുകളുടെ സുരക്ഷ വളരെയധികം വർദ്ധിക്കും .

 5 ജി സാങ്കേതികവിദ്യയിൽ നിന്ന് പ്രയോജനം ലഭിക്കുന്ന മറ്റൊരു മേഖല ഇന്റർനെറ്റ് ഓഫ് തിംഗ്സ് ആണ്. ഇന്റർനെറ്റിലൂടെ വിദൂര ശസ്ത്രക്രിയകൾ കൂടുതൽ ഫലപ്രദമായി നടത്താൻ ഡോക്ടർമാർക്ക് കഴിയും. ഡോക്ടർ ഇന്ത്യയിലായിരിക്കാം,  ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന രോഗി യുഎസിലായിരിക്കാം. ലേറ്റൻസി വളരെ കുറവായതിനാൽ, ഈ ശസ്ത്രക്രിയകൾ ഇപ്പോഴുള്ളതിനെക്കാൾ വളരെ എളുപ്പമായിരിക്കും. 5 ജി സാങ്കേതികവിദ്യ കാരണം റോബോട്ടിക് മേഖലയിലും വലിയ മാറ്റങ്ങൾ കാണാൻ പോകുന്നു.

എപ്പോഴാണ് 5 ജി വരുന്നത്?

ഇതൊക്കെ ശരി , അത് അവിടെ ഇരിക്കട്ടെ. എപ്പോഴാണ് 5 ജി സാധാരണ ജനങ്ങളിലേക്ക് എത്തുന്നത്? എല്ലാവരും പറയുന്നത് ഇത്  2020 ആണെന്നാണ്. ആശയവിനിമയ വിദഗ്ധർക്ക് 2020 5 ജി യുടെ വർഷമായിരിക്കും.

5G സാങ്കേതികവിദ്യ ഉപയോഗിച്ച്  നെറ്റ്‌വർക്ക് സ്‌ലൈസിങ് എന്ന സവിശേഷത പ്രവർത്തനക്ഷമമാകാൻ  പോകുന്നു. അതായത് 5g വഴി നിങ്ങൾക്ക് ഒരു വ്യക്തിഗത വെബ് സർഫിംഗ് അനുഭവം ഉണ്ടായിരിക്കാം. ക്ലൗഡിൽ ഒരു സ്വകാര്യ വൈഫൈ ഉള്ളത് പോലെയായിരിക്കും ഇത്. 

5G ഫോണുകൾ

ഒരു സോഫ്റ്റ്വെയർ അപ്‌ഡേറ്റ് ഉപയോഗിച്ച് നിങ്ങളുടെ നിലവിലുള്ള 4 ജി ഫോണുകൾ 5 ജിയിലേക്ക് മാറ്റാം എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, വീണ്ടും ചിന്തിക്കുക. നിങ്ങളുടെ ഫോണിൽ 5 ജി ലഭിക്കുന്നതിന് നിങ്ങൾക്ക് ഒരു പുതിയ 5 ജി ഉപകരണം ആവശ്യമാണ്. അതിനാൽ പുതിയ 5 ജി ഫോൺ വാങ്ങുക തന്നെ വേണം. 

5 ജി ഫോണുകളിൽ വലിയ ബാറ്ററികലായിരിക്കാം ഉണ്ടാകാൻ പോകുന്നത്. 5 ജി ഫോണുകൾക്ക് വലിയ ബാറ്ററികൾ ആവശ്യമാണ്, കാരണം ഇത്രയും വേഗത്തിലുള്ള download ഇങ്ങും അപ്പ്ലിക്കേഷൻസും ഉള്ളപ്പോൾ ബാറ്ററികളുടെ ചാർജ് വളരെ വേഗത്തിൽ കുറയും  ഉയർന്ന Frequency-യിൽ പ്രവർത്തിക്കുന്നതിനാൽ ഫോണുകളിലെ ചൂട് വളരെയധികം വർദ്ധിക്കും.

5G യുടെ വെല്ലുവിളികൾ

5 ജിക്ക് നിരവധി വെല്ലുവിളികൾ ഉണ്ട്. ഏറ്റവും വലിയ ഒന്ന് ചെലവ് ആണ്. 5 ജി നെറ്റ്‌വർക്ക് നടപ്പിലാക്കുന്നതിനുള്ള ഇൻഫ്രാസ്ട്രക്ചർ ചെലവ് വളരെ ഉയർന്നതാണ്.5G യുടെ മില്ലിമീറ്റർ തരംഗങ്ങളാൽ ഇതിന് കാരണം. അവയ്ക്ക് ഉയർന്ന frequency  ഉണ്ട്, പക്ഷേ കുറഞ്ഞ പരിധി മാത്രമേ അവർക്കുള്ളൂ . ഏറ്റവും വലിയ പ്രശ്നം വളരെ ദൂരം സഞ്ചരിക്കാൻ പറ്റില്ല എന്നുള്ളത് തന്നെയാണ്. മരങ്ങളുടെ സാന്നിധ്യം, മഴ തുടങ്ങിയവയെല്ലാം 5 ജി ശൃംഖലയെ തടസ്സപ്പെടുത്തും. അതിനാൽ, തരംഗങ്ങൾ കൂടുതൽ ദൂരത്തേക്ക് വിടാൻ വയർലെസ് കമ്പനികൾക്ക് വളരെയധികം അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കേണ്ടതുണ്ട്. നിലവിലെ രൂപത്തിലുള്ള 5 ജി എല്ലായിടത്തും ലഭ്യമാകണമെങ്കിൽ, ഉയർന്ന ഫ്രീക്വൻസി നോഡുകളും കൂടുതൽ ടവറുകളും നിർമ്മിക്കേണ്ടതുണ്ട്.

5 ജി തരംഗങ്ങൾ മൈക്രോവേവ് പോലെയായതിനാൽ, 5 ജി ഗവേഷകർ അവകാശപ്പെടുന്നത് പുതിയ ശൃംഖല സൃഷ്ടിക്കുന്ന വികിരണം ഡിഎൻ‌എയെ തകരാറിലാക്കുകയും കാൻസറുകളിലേക്ക് നയിക്കുകയും ചെയ്യും എന്നാണു. അകാല വാർദ്ധക്യം; സെൽ മെറ്റബോളിസത്തെ തടസ്സപ്പെടുത്തുക; സ്ട്രെസ് പ്രോട്ടീനുകളുടെ ഉത്പാദനത്തിലൂടെ മറ്റ് രോഗങ്ങളിലേക്ക് നയിക്കുക ഇങ്ങനെ പല കാര്യങ്ങളും അവർ അവകാശപ്പെടുന്നു. അതിനാൽ ആരോഗ്യവുമായി ബന്ധപ്പെട്ട 5g യുടെ ധാരാളം അപകടസാധ്യതകൾ ഇപ്പോഴും അജ്ഞാതമാണ്.

ഉപസംഹാരം

മൊത്തത്തിൽ, 2020 5 ജി യുടെയും ടെലികമ്മ്യൂണിക്കേഷന്റെ ഭാവിയുടെയും ഒരു നിർണായക കാല ഘട്ടമായിരിക്കും.

 5 ജി ഇന്റർനെറ്റ് browsing  അനുഭവത്തിൽ വിപ്ലവം സൃഷ്ടിക്കാൻ പോകുന്നു.

 സ്മാർട്ട് ഉപകരണത്തെ മികച്ചതും കൂടുതൽ പ്രതികരണ ശേഷി ഉള്ളവയും ആക്കാൻ  5 ജി സഹായിക്കും. ഡാറ്റാ ട്രാൻസ്മിഷനിൽ കുറഞ്ഞ ലേറ്റൻസി ഉള്ള സ്മാർട്ട് കാറുകൾ സുരക്ഷിതമാകും.Internet of തിങ്‌സിന്റെ പ്രയോഗം കൂടുതൽ വ്യാപകമാകും.  5 ജി വയർലെസ് ആശയവിനിമയത്തിന്റെ ഭാവി ആണോ? നമുക്ക് കാത്തിരുന്നു കാണാം