Skip to content

Kind Hearted Malayalees Pour in Rupees 18 Crores to Help Baby Mohammad

കുഞ്ഞു മുഹമ്മദിൻറെ ചികിത്സ സഹായത്തിനു വേണ്ടി ഉള്ള 18 കോടി രൂപയും ബാങ്കിൽ എത്തി എന്ന് വേണ്ടപ്പെട്ടവർ അറിയിച്ചു.

ലോകമെമ്പാടുമുള്ള നല്ലവരായ മനുഷ്യരുടെ കാരുണ്യം , പ്രത്യേകിച്ച് സന്മനസ്സുള്ള മലയാളികളുടെ സംഭാവന ആണ് ഇതിനു വഴി ഒരുക്കിയത്.

നാട്ടിൽ നിന്ന് എത്ര അകലെ പോയാലും സ്വന്തം നാടിനെയും നാട്ടുകാരെയും ഇപ്പോഴും സ്നേഹിക്കുന്നവർ ആണ് മലയാളികൾ എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.

ഈ അടുത്ത് വന്ന ഏറ്റവും നല്ല വാർത്തകളിൽ ഒന്നാണിത്.

ഇനി കുഞ്ഞു മുഹമ്മദിന് വേണ്ടി പ്രാർത്ഥിക്കാം. ചികിത്സ നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു.

കുഞ്ഞു മുഹമ്മദിന് ജനിതക സ്‌പൈനൽ മസ്കുലർ അട്രോഫി എന്ന അസുഖമാണ് ബാധിച്ചത്. ആ കുഞ്ഞിൻറെ ജീവൻ രക്ഷിക്കാൻ ലോകത്തിലെ ഏറ്റവും ചെലവേറിയ മരുന്നായ സോൽ‌ജെൻ‌സ്മ മാത്രമാണ് നിലവിലുള്ള ഒരു ചികിത്സ – ഒരു ഡോസിന് 18 കോടി രൂപ വിലവരും ഈ മരുന്നിന്. അതും 2 വയസ്സ് തികയുന്നതിനുമുമ്പ് ഇത് നൽകേണ്ടതുണ്ട്.

ഇതിന് വേണ്ടി സഹായിച്ച കേരളം ഉൾപ്പെടെ ലോകമെമ്പാടുമുള്ള എല്ലാ നല്ലവരായ ആളുകൾക്കും ഡ്രീം മലയാളത്തിൻറെ പേരിൽ നന്ദി അർപ്പിക്കുന്നു. ♥

ഒരു നല്ല നാളെക്കായി സ്വപ്നം കാണാം അതിനു വേണ്ടി പരിശ്രമിക്കാം!

Kind Hearted Malayalees Pour in Rupees 18 Crores to Help Baby Mohammad

Baby Muhammad was suffering from genetic Spinal Muscular Atrophy. The only current cure is Zolgensma, the world’s most expensive drug to save his life – one dose costs Rs 18 crores and it must be administered before he turns 2 years old.

The petitioners informed that Rs. 18 crore for the medical assistance of Kunju Mohammad has reached the bank. Noble gesture of good people around the world, especially the contribution of like-minded Malayalees, paved the way for this. There were many who came forward sharing the need in social media, news outlets and many more avenues.

Malayalees have once again proved that they still love their homeland and their people no matter how far they go.

This is one of the best news that has come out recently.

Now let’s pray for baby Muhammad. I hope the treatment goes well.

Dream Malayalam would like to thank all the good people around the world, including people from Kerala, who helped with this. ♥